ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന നാല് ജഡ്ജിമാർ ഉയർത്തിയ പ്രശ്നം ഫുൾബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുതിർന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഗൗരവമേറിയ വിഷയമാണെന്നും ഫുൾ ബെഞ്ചോ സുപ്രീംകോടതി െകാളീജിയത്തിെൻറ ഭാഗമായ മുതിർന്ന ജഡ്ജിമാരോ പരിഗണിക്കണമെന്നും ബാർ അസോസിയേഷൻ പ്രസിഡൻറും മുതിർന്ന അഭിഭാഷകനുമായ വികാസ് സിങ് പറഞ്ഞു.
അടുത്തദിവസം കോടതി ചേരുേമ്പാൾ പരിഗണിക്കേണ്ട പൊതുതാൽപര്യ ഹരജികൾ വരെ ചീഫ് ജസ്റ്റിസോ കൊളീജിയത്തിെൻറ ഭാഗമായ മുതിർന്ന ജഡ്ജിമാരോ പരിഗണിക്കുന്നതിനായി മാറ്റണമെന്നും പൊതുതാൽപര്യ ഹരജികൾ ആദ്യ അഞ്ച് കോടതികൾക്കപ്പുറത്തേക്ക് വിടരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ അസാധാരണ നീക്കം ബാർ അസോസിയേഷൻ അടിയന്തര നിർവാഹക സിമിതി യോഗം അതീവ പ്രാധാന്യത്തോടെയാണ് ചർച്ചചെയ്തതെന്ന് വികാസ് സിങ് പറഞ്ഞു. ആദ്യം ചീഫ് ജസ്റ്റിസുമായും പിന്നീട് നാല് മുതിർന്ന ജഡ്ജിമാരുമായും ബാർ അസോസിയേഷൻ ചർച്ച നടത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു. അസോസിയേഷൻ പാസാക്കിയ പ്രമേയം എല്ലാ ജഡ്ജിമാർക്കും അയച്ചുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.