ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ. വെള്ളിയാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിേപ്പാർട്ട് ചെയ്തു.
യു.പിയിൽ ബുധനാഴ്ച 266 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായിരുന്നു. 29,824 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതോടെയാണ് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം.
നേരത്തേ യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. രാത്രി കർഫ്യൂവിന് പുറമെയായിരുന്നു വാരാന്ത്യ ലോക്ഡൗൺ. അലഹബാദ് ഹൈകോടതിയുടെ നിർദേശം ചോദ്യം ചെയ്ത് യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഇത്. അലഹബാദ്, ലഖ്നോ, വാരാണസി, കാൺപുർ, ഗൊരഖ്പുർ തുടങ്ങിയ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.