മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് താക്കറെ പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കി സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവിെൻറ വിശദീകരണം.
ചില മാധ്യമങ്ങൾ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന് പ്രചരിപ്പിക്കുകയാണ്. ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. സർക്കാർ ഇപ്പോൾ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. നിയന്ത്രണങ്ങൾ പിൻവലിച്ച് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനാണ് ശ്രമം. എന്നാൽ, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും താക്കറെ പറഞ്ഞു.
മെയ് 31നാണ് കേന്ദ്രസർക്കാർ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിെൻറ ഭാഗമായി മഹാരാഷ്ട്രയിലും ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ, രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെ മഹാരാഷ്ട്ര ലോക്ഡൗൺ കൂടുതൽ കർശനമാക്കുമെന്നായിരുന്നു റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.