സർവ സന്നാഹങ്ങളുമായാണ് അവരുടെ പടയൊരുക്കം - കേ​ന്ദ്രസർക്കാരിനെതിരെ മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ കേസിൽ ചോദ്യം ചെയ്യാനായി തന്നെ സി.ബി.ഐ വീണ്ടും വിളിപ്പിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തനിക്കെതിരെ സർവസന്നാഹങ്ങളുമായാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പടയൊരുക്കമെന്നും സിസോദിയ ആരോപിച്ചു.

''സി.ബി.ഐ എന്നെ വീണ്ടും വിളിപ്പിച്ചിരിക്കുന്നു. സി.ബി.ഐ, ഇ.ഡി തുടങ്ങി അന്വേഷണ ഏജൻസികളുടെ മുഴുവൻ അധികാരങ്ങളും അവർ എനിക്കെതിരെ ഉപയോഗിക്കുകയാണ്. എന്റെ വീട്ടിലും ബാങ്ക് ലോക്കറിലും അവർ റെയ്ഡ് നടത്തുന്നു. എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല​​''-എന്നാണ് ഇക്കാര്യം സൂചിപ്പിച്ച് സിസോദിയ ട്വീറ്റ് ചെയ്തത്.

ഡൽഹിയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് ഞാൻ നേതൃത്വം നൽകിയത്. അത് തടയാനാണ് അവർ ശ്രമിച്ചത്. എല്ലായ്പ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുമെന്നും സിസോദിയ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 11മണിക്ക് സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് ലഭിച്ച നിർദേശം.

Tags:    
News Summary - Full power against me says Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.