അമൃത്സർ: കോവിഡ് പ്രതിരോധ വാക്സിൻ രണ്ടു ഡോസ് എടുത്തവരെയും നെഗറ്റീവ് ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുള്ളവരെയും മാത്രമേ തിങ്കളാഴ്ച മുതൽ പഞ്ചാബിൽ പ്രവേശിപ്പിക്കുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. അയൽ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു എന്നിവിടങ്ങളിൽനിന്ന് സംസ്ഥാനത്തെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിലെ സ്കൂളുകളിലും കോളജുകളിലും പൂർണമായി വാക്സിൻ സ്വീകരിച്ച അധ്യാപകർ, അനധ്യാപകർ, അടുത്തിടെ കോവിഡ് വന്ന് മാറിയവർ തുടങ്ങിയവരെ മാത്രമേ പഠിപ്പിക്കാൻ അനുവദിക്കൂ. മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാം.
പ്രത്യേക ക്യാമ്പുകളിൽ അധ്യാപകർക്കും സ്കൂൾ, കോളജുകളിലെ മറ്റു ജീവനക്കാർക്കും വാക്സിൻ നൽകുന്നതിനായി പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബിൽ വെള്ളിയാഴ്ച 88 േപർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
സ്കൂളുകൾ തുറന്നതോടെ പരിശോധന എണ്ണം കൂട്ടിയിരുന്നു. സ്കൂളുകളിൽനിന്ന് പ്രതിദിനം കുറഞ്ഞത് 10,000 സാമ്പിളുകൾ പരിശോധിക്കാനുമാണ് സർക്കാർ തീരുമാനം. പഞ്ചാബിന് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇവിടങ്ങളിൽ കുട്ടികളിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.