മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയിലെ ഇരു വിഭാഗങ്ങൾക്കിടെ ഭിന്നത തുടരവെ, ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയായി ലോക്സഭ അംഗമായ ഗജാനൻ കിർതികാർ കൂറുമാറി ഷിൻഡെ ക്യാമ്പിലെത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പാർട്ടി ബാലാസാഹേബാൻചി ശിവസേന എന്നാണറിയപ്പെടുന്നത്.
ഉദ്ധവ് പക്ഷത്ത് നിന്ന് ഷിൻഡെ വിഭാഗത്തിലെത്തുന്ന 13ാമത്തെ എം.പിയാണ് ഗജാനൻ. ശിവസേനയുടെ 56 എം.എൽ.എമാരിൽ 40 പേരും ഷിൻഡെക്കൊപ്പമാണ്. ജൂണിലാണ് ബി.ജെ.പിയുടെ സഹായത്തോടെ ശിവസേനയിൽ പിളർപ്പുണ്ടാക്കി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
ഗജാനൻ ഷിൻഡെ പക്ഷത്ത് എത്തുമെന്നത് ഉറപ്പായിരുന്നു. ഷിൻഡെ ചെയ്തത് എന്താണെന്ന് ഉദ്ധവ് മനസിലാക്കണമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഗജാനനെ ഷിൻഡെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഉദ്ധവ് ബാലഹാഹേബ് താക്കറെ എന്നാണ് ഉദ്ധവ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പേര്. നിലവിൽ മൂന്ന് രാജ്യസഭ എം.പിമാരും അഞ്ച് ലോക്സഭ എം.പിമാരുമാണ് ഉദ്ധവിനൊപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.