ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോൺഗ്രസിലെ ജി പരമേശ്വരയും നാളെ സത്യപ്രതിജ്ഞ ചെയ്യും. 34 അംഗ മന്ത്രിസഭയിൽ കോണ്‍ഗ്രസിന് 22 ഉം ജെ.ഡി.എസിന് 12 ഉം മന്ത്രിമാരുമുണ്ടാകും. നിയമസഭ സ്പീക്കറായി കോൺഗ്രസിലെ കെ.ആർ രമേശ് കുമാറിന്‍റെ പേരാണ് പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെ.ഡി.എസിനാണ്. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. വിധാൻസൗധയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വൈകുന്നേരം 4.30നാണ് ചടങ്ങ്.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാരെ തീരുമാനിക്കുമെന്ന് കുമാര സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. വളരെ സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നടന്നത്. നല്ല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ദൈവത്തിെൻറ അനുഗ്രഹത്താൽ സർക്കാർ രൂപവത്കരിക്കാനായി. സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസ് മുന്നോട്ടുവന്നു. ജെ.ഡി.എസിെൻറ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളില്ലാതെ നടപ്പാക്കും. ജനങ്ങളെ അന്യായമായ നികുതി ചുമത്തി ബുദ്ധിമുട്ടിക്കില്ല. ജനങ്ങളുമായി സൗഹൃദത്തിലുള്ള സർക്കാർ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പടെ പ്രബലരാണ് സത്യപ്രതിജഞക്കെത്തുന്നത്. തിങ്കളാഴ്ച്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി രാഹുല്‍ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.