ജി20 ഉച്ചകോടി: 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ജി20 ഉച്ചക്കോടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി നോർത്തേൺ റെയിൽവേ. 36 എണ്ണം ഭാഗികമായിട്ടായിരിക്കും സർവീസ് നടത്തുക. സെപ്റ്റംബർ ഒമ്പത്, 10, 11 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

15ഓളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആറ് ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. ജമ്മുതാവി-ന്യൂഡൽഹി തേജസ്-രാജധാനി, ജമ്മുതാവി-ഹസ്രത് നിസാമുദ്ദീൻ തേജസ്-രാജധാനി, വാരണണാസി-ന്യൂഡൽഹി തേജസ്-രാജധാനി എന്നിവക്ക് അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ മനസിലാക്കി ജനങ്ങൾ യാത്ര ചെയ്യണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണവുമുണ്ടാവും. നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ട്രയൽ റൺ ഡൽഹി പൊലീസ് നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമ​ന്ത്രി ഇമാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ രാഷ്ട്രനേതാക്കളെല്ലാം ജി20 ഉച്ചക്കോടിയിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - G20 Summit: Northern Railways to cancel 207 train services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.