ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്ഘട്ടിൽ കാവൽനിൽക്കുന്ന പൊലീസുകാർ

ജി20: ലോകനേതാക്കളെ സ്വീകരിക്കാന്‍ എ.ഐ അവതാറുകള്‍

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കളെ സ്വീകരിക്കാന്‍ നിര്‍മിത ബുദ്ധിയിൽ (എ.ഐ) പ്രവര്‍ത്തിക്കുന്ന അവതാറുകളും. പ്രധാന വേദിയായ ഭാരത് മണ്ഡപത്തിൽ നടക്കുന്ന മദര്‍ ഓഫ് ഡെമോക്രസി എക്‌സിബിഷനിൽ ലോകനേതാക്കളെ അവതാറുകൾ സ്വീകരിക്കുകയും പ്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്യും.

വേദകാലം മുതല്‍ ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രൂപാന്തരീകരണമാണ് പ്രദര്‍ശനം. ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ് ഉള്‍പ്പെടെ 16 ഭാഷകളിലായിരിക്കും പ്രദര്‍ശനം അവതരിപ്പിക്കുക. അതേസമയം, ജി20 ഉച്ചകോടി സുരക്ഷ മുൻനിർത്തി ഡൽഹി പരിസര പ്രദേശങ്ങളിലേക്കും നിരോധനാജ്ഞ വ്യാപിപ്പിച്ചു. ഡൽഹിയോടു ചേർന്നുള്ള ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജി20ക്ക് പിന്നാലെ വിവിധ മത ആഘോഷ ദിനങ്ങൾകൂടി വരുന്നതിനാൽ ഒക്ടോബർ 15 വരെയാണ് നിരോധനാജ്ഞ.

Tags:    
News Summary - G20: To host world leaders AI avatars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.