ന്യൂഡൽഹി: പാർട്ടി അടിമുടി ഉടച്ചുവാർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കത്തെഴുതിയ 'വിമത' നേതാക്കളും ഹൈകമാൻഡിെൻറ വിശ്വസ്തനായ മല്ലികാർജുൻ ഖാർഗെയുമായി വാക്പയറ്റ്. പലതും നൽകിയ പാർട്ടിയെ തകർക്കരുതെന്നാണ് ഖാർഗെ കഴിഞ്ഞ ദിവസം ജി 23 എന്നറിയപ്പെടുന്ന വിമത നേതാക്കളോട് ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധി കാലത്ത് ഇക്കൂട്ടരെ കാണാനുണ്ടായിരുന്നില്ല. കപിൽ സിബൽ അടുത്തിടെ പ്രതിപക്ഷ നേതാക്കൾക്ക് നൽകിയ വിരുന്ന് ഒരു സ്വകാര്യ പരിപാടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രം പ്രത്യേകമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
കപിൽ സിബൽ, ആനന്ദ് ശർമ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളാണ് അദ്ദേഹത്തെ നേരിട്ടത്. രാഷ്ട്രീയത്തിൽ, ചാടുന്നതിനു മുേമ്പ ചിന്തിക്കുകയും പറയുന്നതിനു മുേമ്പ ആലോചിക്കുകയും വേണമെന്ന് കപിൽ സിബൽ ഖാർഗെയെ ഉപദേശിച്ചു. സോണിയ ഗാന്ധിയുടെ കാലത്ത് പാർട്ടി വിട്ടു ചിലർ പോയപ്പോഴും കോൺഗ്രസ് കെട്ടിപ്പടുക്കാൻ സംഭാവന നൽകിയവരെ ഖാർഗെ മറക്കരുത്. പാർട്ടി പലതും നൽകിയ പോലെ, പാർട്ടിക്കും പലതും നൽകിയവരാണ് എല്ലാവരും. പാർട്ടി ശക്തിപ്പെടുത്തുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ഇന്ത്യയുടെ ആത്മാവ് രക്ഷിക്കാനുള്ള ദേശീയ പോരാട്ടത്തിൽ, പ്രതിപക്ഷത്തിെൻറ പ്രധാന കേന്ദ്രമായ കോൺഗ്രസ് ഫലപ്രദമായ പങ്കു വഹിക്കണം. ഇതിനു വേണ്ടിയുള്ള ക്രിയാത്മകമായ മാറ്റത്തിെൻറ ഏജൻറുമാരാകണം നേതാക്കൾ. ഉന്തിയാലല്ലാതെ മുന്നോട്ടുപോകാത്തവർക്കു മുന്നിൽ തടസ്സം തീർക്കുന്നവരല്ല തങ്ങളെന്നും കപിൽ സിബൽ തുറന്നടിച്ചു.
കോൺഗ്രസിെൻറ ആശയങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന താൻ കൂടുതൽ ശക്തിയും ഐക്യവും കോൺഗ്രസിൽ ഉണ്ടാകുന്നതിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആനന്ദ് ശർമ പറഞ്ഞു. വിവാദങ്ങൾ വിപരീതഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാർഗെയുടെ വാക്കുകൾ നിർഭാഗ്യകരമായി എന്നായിരുന്നു ശശി തരൂരിെൻറ പ്രതികരണം. സഹപ്രവർത്തകർ ഒപ്പമുള്ളവരെ വിശ്വാസത്തിലെടുക്കണം. പാർട്ടി ശക്തിപ്പെടുത്തുന്നതിൽ എല്ലാവർക്കും തുല്യ പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.