വാഷിങ്ടൺ: ചില രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചോർത്തുകയാണെന്ന് ആരോപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇൗ പട്ടികയിൽ ഇന്ത്യയെയും പ്രതിസ്ഥാനത്ത് നിർത്തി. വികസിത രാജ്യങ്ങൾ മാത്രമല്ല, ഇന്ത്യയും ചില യു.എസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കാനഡയിലെ ക്യുബെക് സിറ്റിയിൽ ജി-7 ഉച്ചകോടിയിൽ പെങ്കടുത്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘എല്ലാവരും അപഹരിക്കുന്ന പണസഞ്ചിപോലെയാണ് ഞങ്ങൾ’ എന്ന് അദ്ദേഹം ആരോപിച്ചു. ചില യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ഇൗടാക്കുേമ്പാൾ, തിരിച്ച് അവിടെ നിന്ന് എത്തുന്ന ഉൽപന്നങ്ങൾക്ക് അമേരിക്ക ചില്ലിക്കാശ് ചുമത്തുന്നില്ല എന്നാണ് ട്രംപ് പറഞ്ഞത്.
ഹാർലി-ഡേവിഡ്സൺ മോേട്ടാർ ബൈക്കുകൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്ന കാര്യം ട്രംപ് പല തവണ ആവർത്തിച്ചിരുന്നു. ഇൗ നില തുടർന്നാൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തുന്ന ആയിരക്കണക്കിന് ബൈക്കുകൾക്ക് ഉയർന്ന തീരുവ ഇൗടാക്കും. പ്രശ്നം എല്ലാ രാജ്യങ്ങളുമായി ചർച്ചചെയ്യുന്നുണ്ട്. അത് അവസാനിപ്പിക്കേണ്ടതുണ്ട്.
അല്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള വ്യാപാരം അമേരിക്ക നിർത്തുമെന്നും സിംഗപ്പൂരിലേക്ക് തിരിക്കും മുമ്പ് ട്രംപ് പറഞ്ഞു. ഇന്ത്യ-യു.എസ് വ്യാപാരം മികച്ച രീതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിെൻറ പുതിയ പ്രസ്താവന. തീരുവകളില്ലാത്ത ജി-7 ആണ് വേണ്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. വ്യാപാരത്തിന് ഒരു തടസ്സവും പാടില്ല. സബ്സിഡികൾ എടുത്തുകളയണമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.