ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കുറിച്ചുള്ള ഒഡീഷ സർക്കാറിൻെറ ബുക്ലെറ്റ് വിവാദത്തിൽ. ഗാന്ധി യാദ ൃച്ഛികമായി മരിച്ചതെന്നാണ് ബുക്ലെറ്റിലെ പരാമർശം. സംസ്ഥാനത്തെ സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യ ാസ വകുപ്പ് പുറത്തിറക്കിയ ബുക്ലെറ്റിലാണ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛിക മരണമായി ചിത്രീകരിച്ചത് .
'Our Bapuji: A Glimpse' എന്ന പേരിൽ പുറത്തിറക്കിയ രണ്ട് പേജ് ബുക്ക്ലെറ്റിലാണ് ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ളത്. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു പുസ്തകം പുറത്തിറക്കിയത്. 1948 ജനുവരി 30ന് ബിർള ഹൗസിൽ യാദൃച്ഛികമായിട്ടായിരുന്നു ഗാന്ധിയുടെ മരണമെന്നാണ് ബുക്ലെറ്റിൽ വ്യക്തമാക്കിയിരുന്നു.
1948 ജനുവരി 30ന് ആർ.എസ്.എസ് പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് സർക്കാർ ബുക്ലെറ്റിൽ നടത്തിയിരിക്കുന്നത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്സേയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി തൂക്കിലേറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.