ബംഗളൂരു: ക്രൂരപീഡനത്തിനും മർദനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ ബംഗളൂരുവിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. കോഴിക്കോട്ടെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന 22കാരിയായ യുവതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് അന്വേഷണ സംഘം ബംഗളൂരുവിലെത്തിച്ചത്.
തുടർന്ന് ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. പരിശോധനകൾക്കുശേഷം ബാനസ് വാടി സബ് ഡിവിഷൻ അസി. കമീഷണർ ഒാഫ് പൊലീസ് എൻ.ബി. സാക്രി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
22കാരിയായ യുവതിയെ ബംഗളൂരുവിലെ രാമമൂർത്തിനഗറിലെ വാടകവീട്ടിൽ വെച്ച് ക്രൂരമായി മർദിച്ച് കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറു ബംഗ്ലാദേശി പൗരന്മാരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
കേരള, കർണാടക, തെലങ്കാന തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സംഘം ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം. എഫ്.ഐ.ആറിൽ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു ഷെയ്ക്ക് ആണ് സംഘത്തിെൻറ തലവനെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.
സംഘത്തിലുള്ള മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം കേരളത്തിലേക്ക് ഉൾപ്പെടെ വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. കേസിൽ അറസ്റ്റിലായ മുഹമ്മദ് ബാബു ഷെയ്ക്ക് (30), റിഡോയ് ബാബു (25), റാകിബുൾ ഇസ്ലാം സാഗർ (23), ഹാകിൽ (23), നസ്റത്ത്, കാജൽ എന്നിവർ ജൂൺ പത്തുവരെ പൊലീസ് കസ്റ്റഡിയിലാണ്.
സാമ്പത്തിക ഇടപാടിലെ തർക്കമാണ് ക്രൂരപീഡനത്തിന് കാരണമെന്നാണ് െപാലീസ് കണ്ടെത്തൽ. ബ്യൂട്ടി പാർലറുകളിലും സ്പാകളിലും ജോലി നൽകാമെന്ന് പറഞ്ഞ് ഇരയായ യുവതിയെ പെൺവാണിഭത്തിനായാണ് ബംഗളൂരുവിലെത്തിച്ചത്. ബംഗളൂരുവിൽ വെച്ച് ക്രൂരമായ മർദനത്തിനും കൂട്ട ബലാൽസംഗത്തിനും ഇരയായശേഷം കോഴിക്കോട്ടെ സുഹൃത്തിെൻറ വീട്ടിൽ അഭയം തേടുകയായിരുന്നു യുവതി.
മൂന്നു മാസം മുമ്പ് മുഹമ്മദ് ബാബു ഷെയ്ക്ക് ആണ് യുവതിയെ ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്നത്. മാതാപിതാക്കളെ നഷ്ടമായ യുവതി ബംഗളൂരുവിൽ എത്തുന്നതിന് മുമ്പ് ദുബൈയിലും മുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഷെയ്ക്കും സംഘത്തിെൻറ ഭാഗമായി പ്രവർത്തിച്ച യുവതിയും തമ്മിലെ സാമ്പത്തിക ഇടപാടിലെ തർക്കത്തെതുടർന്ന് യുവതി കോഴിക്കോേട്ടക്ക് പോവുകയായിരുന്നു.
പിന്നീട് ഷെയ്ക്ക് യുവതിയെ അനുനയിപ്പിച്ച് ബംഗളൂരുവിലേക്ക് കൂട്ടികൊണ്ടുവന്നശേഷമാണ് സംഘം ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തിെൻറ ദൃശ്യങ്ങൾ പകർത്തി പ്രതികൾ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികളുടെ ഫോണിൽനിന്ന് മറ്റു രണ്ടു വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.