തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ തകർക്കാൻ ഉത്തരേന്ത്യയിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വ്യാപകമാകുന്ന തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് എൻ.ഐ.എ സംഘം റെയ്ഡ് നടത്തുന്നത്.

ഇന്ത്യയും വിദേശത്തും കേന്ദ്രീകരിച്ച് തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കടത്തുകാർ, എന്നിവക്കിടയിലുള്ള അവിശുദ്ധ ബന്ധം ഇല്ലാതാക്കാനാണ് എൻ.ഐ.എ നടപടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസിന്‍റെ സഹായത്തോടെ സംഘം തിരിഞ്ഞാണ് റെയ്ഡ് നടത്തുന്നത്.

സെപ്റ്റംബർ 12ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 26ന് ഡൽഹി പൊലീസ് രണ്ട് കേസുകൾ വീണ്ടും രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഭീകര-ക്രിമിനൽ പ്രവർത്തനങ്ങളിൽ ഗുണ്ടാനേതാക്കളും അവരുടെ പങ്കാളികളും ഏർപ്പെടുന്നുതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

ക്രിമിനൽ സംഘങ്ങളും ബിസിനസുകാരും മെഡിക്കൽ രംഗത്തെ പ്രഫഷനലുകളും കൊള്ളയടിക്കൽ, ഫോൺ ചോർത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിൽ വ്യാപകമായി ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - gangs-terror nexus: NIA raids several locations in across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.