നോയിഡ: പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഗുണ്ടാസംഘത്തിലെ ഒരാൾ ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചതായി പൊലീസ് അറിയിച്ചു.
ഗ്രേറ്റർ നോയിഡയിൽ നടന്ന ഓപ്പറേഷനിൽ ഗുണ്ടാസംഘാംഗം കപിലിനെ എസ്.ടി.എഫ് പ്രവർത്തകർ വളഞ്ഞതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇയാൾ പൊലീസിനുനേരെ വെടിയുതിർക്കാൻ തുടങ്ങിയതായും വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. കൊലപാതകങ്ങളും കവർച്ചകളും ഉൾപ്പെടെ 35ലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
സുനിൽ രതി എന്ന ഗുണ്ട നടത്തുന്ന പുതിയ സംഘത്തിൽ ചേരുന്നതിന് മുമ്പ് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മറ്റൊരു കുറ്റവാളിയായ യോഗേഷ് ഭഡോഡയുടെ ഷാർപ്പ് ഷൂട്ടറായി കപിൽ പ്രവർത്തിച്ചിരുന്നു. യു. പി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അപകടകരമായ കേസുകളിൽ പ്രവർത്തിക്കുന്ന ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ യൂനിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.