വിശാഖപട്ടണം: വിശാഖപട്ടണത്ത് ആർ.ആർ വെങ്കടപുരം വില്ലേജിൽ ഗോപാലപട്ടണത്തിനരികെ വേപഗുണ്ടയിലെ എൽ.ജി പോളിമേഴ്സിലാണ് പുലർച്ചെയോടെ വിഷവാതക ചോർച്ചയുണ്ടായത്. പോളിവിൈനൽ േക്ലാറൈഡ് ഗ്യാസ് ആണ് ചേർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പുലർച്ചെ 3.30നും നലിനും ഇടക്കുള്ള സമയത്താണ് വാതകചോർച്ച ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് ആളുകൾക്ക് കണ്ണെരിച്ചിലും ശ്വാസതടസ്സവുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് ആളുകൾ ബോധരഹിതരാകാൻ തുടങ്ങി. കുട്ടികളും പ്രായം ചെന്നവരുമാണ് കൂടുതൽ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയത്. ഫാക്ടറിക്ക് ഏറെ അകലത്തുവരെ ആളുകൾ ബോധരഹിതരായി വീഴാൻ തുടങ്ങി. റോഡരികിലും മറ്റുമായി പലയിടത്തും ആളുകൾ കുഴഞ്ഞുവീണുകിടക്കുന്ന കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഓവുചാലിലടക്കം ആളുകൾ ബോധരഹിതരായി വീണു.
വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. പലരെയും ആംബുലൻസിലേക്ക് മാറ്റി ഉടൻ ആശുപത്രിയിലെത്തിച്ചു. സഹായത്തിനായി കേഴുന്നവരുടെ ദൃശ്യങ്ങൾ നെഞ്ചുലക്കുന്നതായിരുന്നു. റോഡിലെ ഡിവൈഡറിൽ ബോധരഹിതയായി വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിെൻറ ദൃശ്യം അതിലൊന്നായിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലടക്കം ബോധരഹിതരായി വീണ് ഗുരുതരമായി പരിക്കേറ്റവരും ഏെറയാണ്.
പൊലീസും ഫയർഫോഴ്സുമടക്കമുള്ള സംവിധാനങ്ങൾ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഉടനടി സജ്ജമായി. ഒമ്പതു മണിയോടെ നൂറുകണക്കിനാളുകളാണ് ആശുപത്രികളിൽ അഭയം തേടിയെത്തിയത്. പിന്നീട് എണ്ണം ക്രമാതീതമായി ഉയർന്നു. കിങ് ജോർജ് ആശുപത്രിയിലാണ് കൂടുതൽ പേരെത്തിയത്. ഈ സമയത്ത് മൂന്നു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീട് ഏഴുപേർ മരിച്ചതായുള്ള റിേപ്പാർട്ടുകളെത്തി. മൂന്നു പേർ വെൻറിലേറ്ററിലാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.
വെങ്കടപുരത്താണ് കൂടുതൽ പേർ വാതകം ശ്വസിച്ച് ആശുപത്രിയിലായത്. ഒരു കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്റർ വരെ ചുറ്റളവിലുള്ളവരെയാണ് വാതക ചോർച്ച കാര്യമായി ബാധിച്ചത്. എന്നാൽ, അഞ്ചു കിലോമീറ്റർ അകലത്തിൽവരെ വാതകത്തിെൻറ ഗന്ധം അനുഭവപ്പെട്ടു. മുൻകരുതലിെൻറ ഭാഗമായി സമീപ വില്ലേജുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒമ്പതു വില്ലേജുകളിലാണ് വാതക ചോർച്ച ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 9.20ഓടെ അഞ്ചു ഗ്രാമങ്ങൾ പൂർണമായും ഒഴിപ്പിച്ചു. ഇവരെ സുരക്ഷിത പ്രേദശങ്ങളിലേക്ക് മാറ്റാൻ പൊലീസ് അടക്കമുള്ളവർ തിരക്കിട്ട നീക്കങ്ങളിലായി. ശ്വാസതടസ്സമുണ്ടാകുന്നത് പ്രതിരോധിക്കാൻ നനഞ്ഞ തുണി കൊണ്ട് മൂക്കും വായും മൂടണമെന്ന നിർദേശം ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഇതിനിടയിൽ നൽകിക്കൊണ്ടിരുന്നു.
ലോക്ഡൗണിനുശേഷം തുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഫാക്ടറിയിൽ വാതകചോർച്ചയുണ്ടായത്. ഇൗ പ്രദേശത്ത് മറ്റു ഫാക്ടറികളും ഏറെ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ അധികവും ഇതിന് അടുത്തായാണ് താമസിക്കുന്നതും. ഇവരിൽ മിക്കവരും വിഷവാതകം ശ്വസിച്ച് ആശുപത്രികളിലേക്കെത്തി. വാതക ചോർച്ച ഒമ്പതുമണിയോടെ അടക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, പല ഗ്രാമങ്ങളിലെയും ആളുകൾ കണ്ണെരിച്ചിലും ശ്വാസതടസ്സവുമടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
മുഖ്യമന്ത്രി വൈ.എസ് ജഗൻമോൻ റെഡ്ഡി വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘം സ്ഥലെത്തത്തി. സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമീഷണർ ആർ.കെ. മീണ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ആന്ധ്ര ഡി.ജി.പിയുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. കേന്ദ്രത്തിെൻറ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.