വാതക ചോർച്ച കന്നുകാലികളെയും കാർഷിക വിളകളെയും ബാധിച്ചു

വിശാഖപട്ടണം: വെങ്കടപു​ര​െത്ത വാതക ചോർച്ച മനുഷ്യ​െര മാത്രമല്ല ബാധിച്ചത്​. ഒ​ട്ടേറെ കന്നുകാലികളും വാതകം ശ്വസിച്ച്​ അവശനിലയിലായി. ഏക്കറുകണക്കിന്​ കാർഷിക വിളക​െളയും ഇത്​ ബാധിച്ചു. ഫാക്​​ടറിയോടു ചേർന്ന പ്രദേശത്ത്​ കാർഷിക വിളകൾ വാടിക്കരിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.  

വാതക ചോർച്ചയെ തുടർന്ന്​ വാടിയ കാർഷിക വിളകൾ
 


‘കുട്ടികളടക്കം പൊടുന്നനെ ബോധരഹിതരായി വീണു’ 

‘പുലർച്ചെ എഴു​ന്നേറ്റപ്പോൾ തൊലി പൊള്ളുന്നതുപോലെ തോന്നി. കണ്ണ്​ വല്ലാതെ എരിയുന്നു​. ശ്വാസമെടുക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ട്​ അനുഭവ​െ​െപ്പട്ടു. ചൂടുകാലമായതിനാൽ ജനൽ തുറന്നിട്ടാണ്​ ഞങ്ങൾ ഉറങ്ങാൻ കിടന്നിരുന്നത്​. വീട്ടിൽനിന്ന്​ പുറത്തിറങ്ങാൻ നോക്കിയപ്പോൾ എല്ലായിടത്തും പുലർകാല മഞ്ഞുപോലെ ഗ്യാസ്​ നിറഞ്ഞിരിക്കുന്നു. ഒന്നും വ്യക്​തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്താണ്​ സംഭവിക്കുന്നതെന്ന്​ ഒരു നിശ്ചയവുമില്ല. റോഡിൽ നടന്നുകൊണ്ടിരുന്ന ആളുകളൊക്കെ കുഴഞ്ഞുവീണുകൊണ്ടിരുന്നു. കുട്ടികളും മുതിർന്നവരും പൊടുന്നനെ ബോധരഹിതരായി വീണു’ -വിശാഖപട്ടണത്ത്​ എൽ. പോളിമേഴ്​സ്​ ഫാക്​ടറിയിൽ വാതക ചോർച്ച സംഭവിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തെക്കുറിച്ച്​ പ്രദേശവാസിയായ നവീൻ പറയുന്നു. ഫാക്​ടറി സ്​ഥിതി ചെയ്യുന്ന വെങ്കടപുരത്താണ്​ നവീ​​​െൻറ വീട്​. 

രണ്ടുപേർ മരിച്ചത്​ അപകടങ്ങളിൽ

മൊത്തം എട്ടു ​േപർ മരിച്ച സംഭവത്തിൽ ആറു പേരാണ്​ വാതകം ശ്വസിച്ച്​ മരണ​െപ്പട്ടതെന്ന്​ ആന്ധ്ര ഡി.ജി​പി ദാമോദർഗൗതം സവാങ്​ വ്യക്​തമാക്കി. വാതക ചോർച്ചയുമായി ബന്ധപ്പെട്ട പരിഭ്രാന്തിയിൽ രക്ഷപ്പെടുന്നതിനിടെ, അപകടത്തിൽപെട്ടാണ്​ രണ്ടുപേർ മരിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. വാതകം വൻ അപകടകാരിയ​െല്ലന്നും അത്​ വലിയ അളവിൽ ശ്വസിച്ചവരാണ്​ ദുരന്തത്തിനിരയായതെന്നും ഡി.ജ.പി വ്യക്​തമാക്കി. പ്ലാൻറിന്​ തൊട്ടട​ുത്ത്​ താമസിക്കുന്നവർക്കാണ്​ ഗുരുതര ശാരീരിക പ്രശ്​നങ്ങൾ സംഭവിച്ചത്​.  അസ്വസ്​ഥത ബാധിച്ച്​ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും ഡിസ്​ചാർജ്​ ചെയ്​ത്​ മടങ്ങിയതായും അദ്ദേഹം പറഞ്ഞു. 

Full View
Tags:    
News Summary - Gas leak at Visakhapatnam affects cattle and crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.