ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരും പട്ടിണി കിടക്കുന്നിെല്ലന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ഗവർണർമാരും ഉന്നതല ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായായിരുന്നു ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.