മംഗളൂരു: ഗൗരി ലങ്കേഷ് പത്രിക വാരിക പത്രാധിപര്‍ ഗൗരി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) സുപ്രധാന തെളിവ് ലഭിച്ചതായി ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൂടുതല്‍ തെളിവുകള്‍ക്കായുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഓഫിസര്‍മാരുടെ യോഗശേഷം മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗൗരി വധക്കേസിനൊപ്പം പ്രഫ. എം.എം. കല്‍ബുര്‍ഗി കൊലക്കേസും അന്വേഷിക്കുന്നുണ്ട്. ബി.ജെ.പി നേതാക്കളുടെ ഫോണ്‍ ചോർത്തുന്നു എന്ന ആരോപണം അസംബന്ധമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്. കേന്ദ്രസര്‍ക്കാറാണ് ചാരപ്പണി ചെയ്യുന്നത്. എന്‍ഫോഴ്സ്മെൻറ്, ആദായനികുതി വകുപ്പുകളെ സംസ്ഥാനത്ത് ദുരുപയോഗം ചെയ്യുന്നു. സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കാന്‍ ദക്ഷിണ കന്നട ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗുണ്ടാപ്പിരിവ് നിർത്തലാക്കാന്‍ പൊലീസിനാകണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.