ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതികളിലൊരാൾക്കെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയതിനെതിരെ സഹോദരിയും സംവിധായികയുമായ കവിത ലേങ്കഷ് സമർപ്പിച്ച ഹരജി അന്തിമവാദത്തിനായി സെപ്റ്റംബർ എട്ടിന് സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ ജൂണിൽ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽകാർ അധ്യക്ഷനായ ബെഞ്ച് കർണാടക സർക്കാറിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് അയച്ചിരുന്നു. ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച ആറാം പ്രതിയായ മോഹൻ നായകിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം (കെ.സി.ഒ.സി.എ) ചുമത്തിയ കുറ്റം കർണാടക ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കെതിരായ കുറ്റകൃത്യങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ മോഹൻ നായക് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. കവിത ലങ്കേഷ് നൽകിയ ഹരജി പരിഗണിക്കുന്നതുവരെ പ്രതിക്ക് ജാമ്യം നൽകരുതെന്നും സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരമുള്ള കുറ്റം മാത്രമാണ് ഹൈകോടതി റദ്ദാക്കിയതെന്നതിനാൽ റദ്ദാക്കിയ ഉത്തരവ് പ്രതിയുടെ ജാമ്യാപേക്ഷയിൽ സ്വാധീനിക്കപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
മോഹൻ നായകിനെതിരെ കെ.സി.ഒ.സി.എ നിയമ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾ കഴിഞ്ഞ ഏപ്രിൽ 22 നാണ് ഹൈകോടതി റദ്ദാക്കിയത്.തുടർന്ന് അന്വേഷണസംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിൽ സജീവമായി ഇടപെട്ട പ്രതിയാണ് മോഹൻ നായകെന്ന് എസ്.െഎ.ടി കണ്ടെത്തിയിരുന്നു.
ആക്ടിവിസ്റ്റുകളായ നരേന്ദ്ര ദബോൽകർ, ഗോവിന്ദ് പൻസാരെ അടക്കമുള്ളവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലടക്കം മുഖ്യ പ്രതികളുമായി മോഹൻ നായക് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്ന് കവിത ലങ്കേഷ് ഹരജിയിൽ വ്യക്തമാക്കി.2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്തുവെച്ച് ഹിന്ദുത്വ തീവ്രവാദികൾ ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.