ഗൗരി ലങ്കേഷിെൻറ  കൊലപാതകം: യുനെസ്കോ അപലപിച്ചു

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ യു​നെ​സ്കോ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​റി​ന ബൊ​ക്കോ​വ അ​പ​ല​പി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളു​ടെ​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഗൗ​രി ല​ങ്കേ​ഷി​െൻറ ഘാ​ത​ക​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

ഗൗ​രി ല​ങ്കേ​ഷി​െൻറ കൊ​ല​പാ​ത​കം ക​ർ​ണാ​ട​ക പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണോ കൊ​ല​ക്ക് പി​ന്നി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​മി​തി​യു​ടെ (സി.​പി.​ജെ) ഏ​ഷ്യ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ്​​റ്റീ​വ​ൻ ബ​ട്ട്ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഗൗ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും രാ​ഷ്​​ട്രീ​യ സാ​ധ്യ​ത​ക​ൾ​കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് സൗ​ത് ഏ​ഷ്യ ഡ​യ​റ​ക്ട​ർ മീ​നാ​ക്ഷി ഗാം​ഗു​ലി പ​റ​ഞ്ഞു.

Tags:    
News Summary - Gauri lankesh murder- UNESCO- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.