അദാനി ഉദ്ധവ് താക്കറെയെ കണ്ടു; മാതോശ്രീയിൽ കൂടിക്കാഴ്ച നീണ്ടത് ഒരു മണിക്കൂർ

മുംബൈ: മഹാരാഷ്ട്ര ശിവസേനയിൽ അവകാശത്തർക്കം നിയമ​പോരാട്ടമായിരിക്കെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കണ്ട് വ്യവസായി ഗൗതം അദാനി. ബുധനാഴ്ച മുംബൈയിൽ മാതോശ്രീയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച നടന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭി​ച്ചെങ്കിലും ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ എന്താണ് നടന്നതെന്ന കാര്യം ഇരു വിഭാഗവും വെളിപ്പെടുത്തിയിട്ടില്ല. 

ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരെയും കൂട്ടി കൂറുമാറിയതിനെ തുടർന്ന് ജൂണിലാണ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.

ജൂൺ 30 ന് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. പാർട്ടി ചിഹ്നത്തിനു വേണ്ടി ഇരു വിഭാഗവും നിയമപോരാട്ടത്തിലാണ്. 

Tags:    
News Summary - Gautam Adani Meets Uddhav Thackeray In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.