ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല -സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‌ സാമ്ബത്തികശാസ്ത്രം അറിയില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വാമിയുടെ പരാമര്‍ശം.

“ഇന്നത്തെ യഥാർത്ഥ വളർച്ചാ നിരക്ക് എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ഇത് 4.8 ശതമാനമായി കുറഞ്ഞെന്ന് അവർ പറയുന്നു. ഇത് 1.5% ആണെന്ന് ഞാൻ പറയുന്നു. ”

നിങ്ങൾ ധനമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കണ്ടാൽ പല ചോദ്യങ്ങൾക്കും മറുപടി നൽകാൻ അവർ ഉദ്യോഗസ്ഥർക്ക് മൈക്ക് കൈമാറുകയാണ്. ഇന്ന് രാജ്യത്ത് എന്താണ് പ്രശ്നം? ആവശ്യം കുറയുന്നതാണ് രാജ്യത്തെ നിലവിലെ പ്രശ്നം. ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്? കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി. കോര്‍പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. -സ്വാമി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ പോലും അദ്ദേഹത്തോട് സത്യം പറയാൻ ഭയപ്പെടുന്നുവെന്നതാണ് പ്രശ്നത്തിന്റെ മറ്റൊരു ഭാഗം. പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. അദ്ദേഹത്തോട് രാജ്യം ‘അത്ഭുതകരമായ വളർച്ചാ നിരക്ക്’ കൈവരിച്ചതായി അവർ പറയുന്നു- സ്വാമി പറഞ്ഞു.

സാമ്പത്തിക രംഗത്ത് പരിചയമുള്ള തന്നെ മോദി അവഗണിച്ചു. “അദ്ദേഹത്തിന് എന്നെ വേണ്ട, ഒരു മന്ത്രിയും തനിക്കെതിരെ സംസാരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല, സ്വകാര്യ കാബിനറ്റ് യോഗങ്ങളിൽ പോലും മോദി അത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പരിശീലനം നേടിയ ആളാണ് സുബ്രഹ്മണ്യൻ സ്വാമി. 1990-1991 കാലത്ത് ആസൂത്രണ കമ്മീഷൻ അംഗമായും വാണിജ്യ- നിയമ മന്ത്രി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - GDP: Subramanian Swamy Says Nirmala Sitharaman Doesn’t Know Economics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.