മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്നും പിൻമാറിയ ബി.ജെ.പി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തോറ്റ സൈന്യത്തിെൻറ സേനാധിപനെ പോലെയാണെന്ന് എൻ.സി.പി. ഫട്നാവിസ് തോറ്റ സൈന്യത്തിെൻറ സേനാധിപനെ പോലെ പാർട്ടി പ്രവർത്തകർക്ക് സത്മാർഗം ഓതുകയാണെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് പരിഹസിച്ചു. അവർ പരാജയപ്പെട്ടവർ തെന്നയാണെന്ന് അംഗീകരിക്കാൻ തയാറാകണം. എന്നാൽ തോൽവി സമ്മതിക്കാൻ ഇതുവരെ ബി.ജെ.പി തയാറായിട്ടില്ല. അതിന് കൂടുതൽ സമയമെടുക്കുമെന്നും മാലിക് പറഞ്ഞു.
മഹാരാഷ്ട്രയിൽ 145 എം.എൽ.എമാരുടെ ഭൂരിപക്ഷം ആവശ്യമായതിനാൽ ഒരു പാർട്ടിക്കും മറ്റൊരു കക്ഷിയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരണം സാധ്യമല്ലായിരുന്നു. എന്നാൽ ബി.ജെ.പിക്കൊപ്പം സ്വന്തം എം.എൽ.എമാർ കൂടി നിന്നില്ല. മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ സ്വന്തം പാളയത്തിലേക്ക് വലിക്കാനാണ് അവർ ശ്രമിച്ചത്. മറ്റു പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയ എം.എൽ.എമാർ പിൻമാറുമെന്ന ഭയമുള്ളതിനാലാണ് പാർട്ടി ഒറ്റക്കെട്ടെന്ന് നേതാക്കൾ പ്രസ്താവന ഇറക്കിയതെന്നും നവാബ് മാലിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.