ന്യൂഡൽഹി: ഇസ്രായേൽ സൈന്യം ഗസ്സയിൽ ചെയ്യുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുദ്ധമല്ല നടക്കുന്നത്, വംശഹത്യയാണ്. യുദ്ധം നടക്കുക രണ്ട് സൈന്യങ്ങൾ തമ്മിലാണ്, ഇരുഭാഗത്തും ആയുധങ്ങളുമുണ്ടാകും. എന്നാൽ, ഇവിടെ നിരായുധരായ ജനതയെയാണ് ആക്രമിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല' -യെച്ചൂരി പറഞ്ഞു. നെതന്യാഹുവിനെ പിന്തുണക്കാൻ മുട്ടുകുത്തി മുന്നിൽ നിൽക്കുകയാണ് നരേന്ദ്ര മോദി. ഈ അതിക്രമം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തണം.
ഫലസ്തീനൊപ്പം നിലയുറപ്പിക്കുന്ന കാലങ്ങളായുള്ള ഇന്ത്യൻ വിദേശനയത്തിൽ നിന്ന് കേന്ദ്ര സർക്കാർ മാറിയിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം ഉൾപ്പെടെയുള്ള ഇടത് കക്ഷികൾ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുകയാണെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.