ചെൈന്ന: ഇന്ത്യ കാണാനെത്തിയ 24 വയസ്സുള്ള ജർമൻ വനിത തമിഴ്നാട്ടിലെ മഹാബലിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ കഴിഞ്ഞദിവസം പീഡിപ്പിക്കപ്പെട്ടു. റിസോർട്ടിൽ താമസിക്കുന്ന യുവതി പരിസരത്തെ ബീച്ചിൽ വെയിൽ കൊണ്ടതിനുശേഷം തനിച്ച് നടക്കുേമ്പാഴാണ് ആക്രമിക്കപ്പെട്ടത്. മൂന്നുപേർ ചേർന്നാണ് ആക്രമിച്ചതെന്ന് യുവതി െപാലീസിൽ മൊഴി നൽകി. അക്രമികളിൽനിന്ന് രക്ഷപ്പെട്ട് റിസോർട്ടിലെത്തിയ യുവതിതന്നെയാണ് വിവരം വെളിപ്പെടുത്തിയത്.
യുവതിയെ മഹാബലിപുരം സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതികൾ ടീ ഷർട്ടും ഷോർട്ട്സും ധരിച്ചിരുന്നു. സമീപ റിസോർട്ടുകളിലെ താമസക്കാരാണ് പ്രതികളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന മൂന്നുേപരെ മഹാബലിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെതുടർന്ന് മാനസികമായി തകർന്ന യുവതിക്ക് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ന്യൂഡൽഹിയിലെ ജർമൻ എംബസിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. 15 അംഗ ജർമൻ സംഘം ദിവസങ്ങളായി രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചുവരികയായിരുന്നു. യുവതി ഉൾെപ്പട്ട അഞ്ചുപേർ നാലു ദിവസം മുമ്പാണ് ചെന്നൈയിൽനിന്ന് മഹാബലിപുരത്ത് എത്തിയത്. മാമല്ലപുരം എന്ന മഹാബലിപുരം കാഞ്ചീപുരം ജില്ലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.