മഥുര: 59കാരിയായ െഫ്രഡറിക് െഎറിന ബ്രൂണിങ്ങിന് പശുക്കൾ മക്കളെപ്പോലെയാണ്. തെരുവിൽ ഉപേക്ഷിക്കെപ്പട്ടതും രോഗം ബാധിച്ചതും പരിക്കുകളുള്ളതുമായ 1200 ഒാളം പശുക്കളെയാണ് ജർമൻകാരിയായ ബ്രൂണിങ് സംരക്ഷിക്കുന്നത്.
1978ൽ സഞ്ചാരിയായി ഇന്ത്യയിലെത്തുേമ്പാൾ തെൻറ നിയോഗത്തെക്കുറിച്ച് ബ്രൂണിങ്ങിന് ബോധ്യമുണ്ടായിരുന്നില്ല. എന്നാൽ, ജീവിതം മുന്നോട്ടുനയിക്കാൻ ഒരു ഗുരു വേണമെന്ന് പിന്നീട് തിരിച്ചറിയുകയായിരുെന്നന്ന് ബ്രൂണിങ് പറയുന്നു. അയൽക്കാരിയുടെ ഉപദേശം കേട്ട് പശുവിനെ വാങ്ങിയതോടെ ബ്രൂണിങ്ങിെൻറ ജീവിതം പാേട മാറി. പശുക്കൾക്ക് പ്രായമാകുകയും പാൽ തരുന്നത് നിൽക്കുകയും ചെയ്യുന്നതോടെ പലരും അവയെ ഉപേക്ഷിക്കുകയാണെന്ന് അവർ കണ്ടെത്തി. അങ്ങനെയാണ് ഗോശാലയൊരുക്കിയത്. സുർഭായി ഗോസേവ നികേതൻ എന്നുപേരിട്ട ശാല നിറഞ്ഞിരിക്കുകയാണ്. ഇവിടെ ഇനി സ്ഥലമില്ലെങ്കിലും ആശ്രമത്തിനുപുറത്ത് ഒരു പശു ഉപേക്ഷിക്കപ്പെടുേമ്പാൾ ഏറ്റെടുക്കാതിരിക്കാനാകില്ലെന്ന് ബ്രൂണിങ് പറയുന്നു. മരുന്നിനും ഭക്ഷണത്തിനും േജാലിക്കാരുടെ ശമ്പളത്തിനുമായി പ്രതിമാസം 22 ലക്ഷം രൂപ ചെലവുണ്ട്. ബർലിനിലെ സ്വത്തിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ചെലവുകൾ തള്ളിനീക്കുന്നതെന്ന് പറഞ്ഞ ബ്രൂണിങ്, പ്രാദേശിക ഭരണാധികാരികൾ സഹായിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.