പുണെ: ബി.ജെ.പിയിൽ ചേർന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നതായി മുൻ കോൺഗ്രസ് എം.എൽ.എ ഹർഷവർധൻ പാട്ടീൽ. പുണെയിലെ മാവലിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഞങ്ങൾക്ക് ബി.ജെ.പിയിലേക്ക് പോകേണ്ടിവന്നു. അദ്ദേഹം എന്താണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ചോദിച്ചു (തെൻറ സമീപത്ത് ഇരുന്നയാളെ നോക്കിക്കൊണ്ട് ഹർഷവർധൻ പറഞ്ഞു) ഞാൻ പറഞ്ഞു നിങ്ങളുടെ നേതാവിേനാട് ചോദിക്കണമെന്ന്. ഇവിടെ എല്ലാം സമാധാനപരമായാണ് പോകുന്നത്. അന്വേഷണങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോഴെനിക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ട്'-ഹർഷവർധൻ പാട്ടീൽ പറയുന്നു.
പുണെ ജില്ലയിലെ ഇന്ദാപൂരിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.എൽ.എ ആയ പാട്ടീൽ 2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തുടങ്ങിയ കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി എൻ.സി.പി നേതാവ് ശരത് പവാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കേന്ദ്ര ഏജൻസികൾ സ്വയം പ്രതിരോധിക്കുന്നതിനുപകരം എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ വിവിധ ആരോപണങ്ങളിൽ നിന്ന് കേന്ദ്ര ഏജൻസികളെ രക്ഷിക്കാൻ ശ്രമിച്ചതെന്നും പവാർ ചോദിച്ചു. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിെൻറ വിവാദ പ്രസ്താവന പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.