ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 72കാരനായ മുസ്ലിം വയോധികനെ മർദിച്ച കേസിലെ പ്രതികൾക്ക് ഇടക്കാല ജാമ്യം. ആഗസ്റ്റ് 17 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഒമ്പതു പ്രതികളാണുള്ളത്. ഇതിൽ എട്ടുപേരെ മോചിപ്പിച്ചതായി ലോനി ബോർഡർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.
ജൂൺ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. വയോധികനായ അബ്ദുസമദ് സൈഫിയെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിച്ച വയോധികന്‍റെ താടിയും പ്രതികൾ മുറിച്ചുമാറ്റിയിരുന്നു.
എന്നാൽ, ആക്രമണത്തിന് സാമുദായിക വശമില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ട്വിറ്റർ മേധാവി ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സാമുദായിക സ്പർദ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.