ന്യൂഡൽഹി: 'നെയ്യ്' തീവ്രവാദികളുടെ കോഡ് വാക്കാണെന്ന് കോടതിയിൽ എൻ.െഎ.എ. സ്ഫോടകവസ്തുക്കൾക്കാണ് ഗീ അഥവാ നെയ്യ് എന്ന് ഉപയോഗിക്കുന്നതെന്നായിരുന്നു എൻ.െഎ.എ ഡൽഹി കോടതിയിൽ വാദിച്ചത്. 'ഖിദ്മത്ത്' അഥവാ േസവനം എന്നത് മറ്റൊരു കോഡ് വാക്കാണെന്നും, തീവ്രവാദ പരിശീലനത്തിന് വിധേയരായവർക്കുള്ള സേവനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എൻ.െഎ.എ കോടതിയിൽ പറഞ്ഞു.
തീവ്രവാദ ഫണ്ടിങ് സംബന്ധിച്ച കേസ് കേൾക്കുന്ന ഡൽഹി കോടതിയിലായിരുന്നു എൻ.െഎ.എയുടെ വാദങ്ങൾ. എന്നാൽ വാക്കുകൾക്ക് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാകാമെന്നും ഇൗ പറഞ്ഞതൊന്നും കൃത്യമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ലെന്നും പറഞ്ഞ കോടതി കേസിലെ നാല് പ്രതികളെയും വെറുതേവിട്ടു.
മൂന്ന് വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ പൽവാൾ ജില്ലയിലെ ഉത്തവാർ ഗ്രാമത്തിലെ ഖുലഫാ എ റാഷിദീൻ മസ്ജിദുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളി അധികൃതർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അനധികൃതമായി പണം വിദേശത്തുനിന്ന് സ്വീകരിച്ചെന്നുമാണ് എൻ.െഎ.എ പറയുന്നത്. സംഭവത്തിൽ മുഹമ്മദ് സൽമാൻ, മുഹമ്മദ് സലീം, ആരിഫ് ഗുലാം ബഷീർ ധരംപുരിയ, മുഹമ്മദ് ഹുസൈൻ മൊലാനി എന്നിവരെ അറസ്റ്റ് ചെയ്തു.
പള്ളിയിലെ ഇമാമായ മുഹമ്മദ് സൽമാൻ പാക് ഭീകര സംഘടനയായ ഫലാ ഇ ഇൻസാനിയത്ത് ഫൗണ്ടേഷനിൽ നിന്ന് ഹവാലയായി ഫണ്ട് സ്വീകരിക്കുന്നതായാണ് എൻ.ഐ.എ വാദിച്ചത്. ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും പണം ഉപയോഗിച്ചെന്നും എൻ.െഎ.എ കുറ്റപത്രം പറയുന്നു. സ്ലീപ്പർ സെല്ലുകളെ സൃഷ്ടിക്കാൻ പണം ഉപയോഗിെച്ചന്നും എൻ.െഎ.എ വാദിച്ചിരുന്നു.
സൽമാൻ ചില 'പ്രത്യേക ആവശ്യങ്ങൾക്ക്' വേണ്ടിയാണ് ഈ ഫണ്ട് സ്വരൂപിച്ചതെന്നും ഇയാൾക്ക് 'വ്യത്യസ്തമായ പദ്ധതികൾ' ഉണ്ടായിരുന്നെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. സൽമാൻ ഫോണിൽ സംസാരിക്കുന്നത് കേട്ടു എന്നുള്ള ചില സാക്ഷി മൊഴികളെയാണ് എൻഐഎ കുറ്റകൃത്യം നടന്നതിന് തെളിവായി ആശ്രയിച്ചത്. സൽമാൻ 'വിദേശത്ത്" ആരോടോ സംസാരിക്കുന്നത് കേട്ടുവെന്നായിരുന്നു സാക്ഷിാളുടെ വാദം. എന്നാൽ ഇൗ പറയുന്നതിനൊന്നും തെളിവില്ലെന്നും ഉൗഹങ്ങൾ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റാരോപിതരെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.