ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ട പ്രചാരണം വെള്ളിയാഴ്ച തീരാനിരി ക്കേ, പുതിയ സർക്കാർ രൂപവത്കരണത്തിൽ വലിയ വിട്ടുവീഴ്ചക്ക് ഒരുങ്ങി കോൺഗ്രസ്. മ ോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കുകയാണ് ഒന്നാമത്തെ ലക്ഷ്യമെന്നും പ്രധാനമന ്ത്രിസ്ഥാനമല്ലെന്നും പ്രതിപക്ഷനിരക്ക് കോൺഗ്രസ് വ്യക്തമായ സന്ദേശം നൽകി. വേണ് ടിവന്നാൽ കർണാടക മാതൃകയിൽ പ്രധാനമന്ത്രിപദം പ്രാദേശിക പാർട്ടികളിൽനിന്നൊരാൾ ക്ക് വിട്ടുനൽകാനും തയാർ.
പട്നയിൽ മുതിർന്ന നേതാവ് ഗുലാംനബി ആസാദാണ് ഇക്കാര്യം വാർത്താലേഖകരോട് പറഞ്ഞത്. ‘‘കോൺഗ്രസ് നയിക്കണമെന്നാണ് സമവായമെങ്കിൽ കോൺഗ്രസ് ഒരുക്കം. എന്നാൽ, പ്രധാനലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമവായം എന്താണോ, കോൺഗ്രസ് അതിനൊപ്പമാണ്’’ -ഗുലാംനബി പറഞ്ഞു.
ബി.ജെ.പി ഇതര സർക്കാറിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്ന യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, വോെട്ടണ്ണൽ ദിവസമായ 23ന് ഡൽഹിയിലേക്ക് യു.പി.എ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെ ബി.ജെ.പിയുമായോ കോൺഗ്രസുമായോ സഖ്യത്തിലല്ലാത്ത പാർട്ടികളുടെ നേതാക്കളുമായി അനൗപചാരിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. അവരെക്കൂടി 23ലെ യോഗത്തിന് എത്തിക്കാനാണ് ശ്രമം. പ്രധാനമന്ത്രിസ്ഥാനം പ്രധാന ലക്ഷ്യമല്ലെന്ന സന്ദേശം മുൻകൂട്ടി നൽകുന്നത് പ്രതിപക്ഷ പാർട്ടികളുടെ വിശാല െഎക്യത്തിലേക്കുള്ള വലിയ വിട്ടുവീഴ്ചയും ചുവടുവെയ്പുമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. കൂടുതൽ പ്രാേദശിക പാർട്ടികളെ പാട്ടിലാക്കി രണ്ടാമൂഴത്തിന് ശ്രമിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അത് ദുർബലപ്പെടുത്തും.
ആറാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ 300 സീറ്റ് കിട്ടുമെന്ന് ഉറപ്പായെന്നാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അവകാശപ്പെടുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റു മതി. എന്നാൽ, അവകാശവാദങ്ങൾക്കപ്പുറം, 200നടുത്ത് സീറ്റ് കിട്ടുമെങ്കിൽ കൂടുതൽ പാർട്ടികളെ സ്വാധീനിച്ച് സർക്കാറുണ്ടാക്കാനുള്ള പദ്ധതിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസും മറ്റു പല പ്രതിപക്ഷ പാർട്ടികളും വിലയിരുത്തുന്നു.
ബി.ജെ.പി ചാക്കിടാൻ സാധ്യതയുള്ള വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി എന്നിവരുടെ നേതാക്കളുമായി സംസാരിക്കുന്നതിന് മുതിർന്ന കോൺഗ്രസ് നേതാക്കളെ ചുമതലെപ്പടുത്തിയിട്ടുണ്ട്.
130 വരെ സീറ്റ് കിട്ടുമെന്ന കോൺഗ്രസിെൻറ പ്രതീക്ഷ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. യു.പി.എ സഖ്യ കക്ഷികളിൽനിന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് 50 വരെ സീറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.