ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സ ിങ്. മമതയേയും കിം ജോങ് ഉന്നിനെയും താരത്മ്യം ചെയ്താണ് ഗിരിരാജ് സിങ്ങിൻെറ പ്രസ്താവന. പശ്ചിമബംഗാളിൽ ബി.ജ െ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമങ്ങളെ മുൻ നിർത്തിയാണ് മന്ത്രിയുടെ വിവാദ പരാമർശം.
മമത കിം ജോങ് ഉന്നിനെ പോലെയാണ് പെരുമാറുന്നത്. ആരെങ്കിലും അവർക്കെതിരെ ശബ്ദമുയർത്തിയാൽ അവരെ കൊലപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഘോഷയാത്ര നടത്താൻ പോലും മമത അനുവദിക്കില്ലെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
മമതക്ക് ഭരണഘടനയിൽ വിശ്വാസമില്ല. പ്രധാനമന്ത്രിയെ അംഗീകരിക്കാൻ പോലും അവർ തയാറാവുന്നില്ല. അവരുടെ നാളുകൾ എണ്ണപ്പെട്ടു. ജനങ്ങൾക്ക് ഇനി വികസനമാണ് ആവശ്യമെന്നും ഗിരിരാജ് സിങ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് 55 പ്രവർത്തകരെ കൊലപ്പെടുത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.