ഉത്തർപ്രദേശ്: പൊലീസ് മർദനത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടെന്ന പരാതിയിൽ സെയ്ദ് രാജ സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സസ്പെന്‍റ് ചെയ്തു. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പൊലീസുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
21 വയസ്സുകാരി നിഷ യാദവ് ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ചണ്ഡൗലി ജില്ലയിലെ മൺരാജ്പൂർ ഗ്രാമത്തിലാണ് സംഭവം. നിഷയുടെ പിതാവ് കനയ്യ യാദവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് സംഘം പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധക്കാർ പൊലീസുകാരെ അക്രമിച്ചതായി പരാതിയുണ്ട്. സംഭവങ്ങളെത്തുടർന്ന് യു.പി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി രംഗത്ത് വന്നു. യൂനിഫോമിട്ട ഗുണ്ടകളാണ് യു.പിയിലുള്ളതെന്നും യോഗിയുടെ പൊലീസിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കണമെന്നും സമാജ് വാദി പാർടി വക്താവ് അനുരാഗ് ബഡോരിയ പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ അന്ത്യകർമ്മങ്ങൾ വരാണസിയിലെ മണികർണിക ഘട്ടിൽ തിങ്കളാഴ്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.