ന്യൂഡൽഹി: പിതാവിന്‍റെ പീഡനത്തിൽനിന്ന് രക്ഷപ്പെട്ടെത്തിയ 15കാരിയെ അമ്മാവന്‍റെ സുഹൃത്ത് ക്രൂര ബലാത്സംഗത്തിന് വിധേയമാക്കി. 28 ദിവസത്തോളമാണ് പെൺകുട്ടിയെ തടവിലാക്കി ക്രൂര ബലാത്സംഗം ചെയ്തത്. രാജസ്ഥാനിലെ േജാധ്പുരിലാണ് സംഭവം. സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മുത്തച്ഛൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കൗൺസലിങിന് വിധേയമാക്കിയതോടെ സംഭവം വിവരിക്കുകയായിരുന്നു. 13ാം വയസുമുതൽ പിതാവ് ബലാത്സംഗം ചെയ്തിരുന്നതായി പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ മാതാവിനെ പിതാവിന് സംശയമായിരുന്നു. പെൺകുട്ടി തന്‍റെ മകളല്ലെന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് രണ്ടുവർഷത്തോളം ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവ് ഉപദ്രവിക്കുന്ന വിവരം മുത്തച്ഛൻ മനസിലാക്കിയതോടെ ഗ്രാമത്തിലെ തെന്ന മറ്റൊരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. എല്ലാ ദിവസവും പെൺകുട്ടിയെ മുത്തച്ഛൻ സന്ദർശിക്കുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ അമ്മാവൻ മറ്റൊരാളെ പെൺകുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലത്തേക്ക് അയക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ അനുവാദം നൽകുകയുമായിരുന്നു. 28 ദിവസം ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. അവിടെ നിന്ന് രക്ഷെപ്പട്ട പെൺകുട്ടി പിന്നീട് മുത്തച്ഛന്‍റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. അമ്മാവനും ഭാര്യക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. അമ്മാവനും ഭാര്യയും ഉപദ്രവിച്ചിരുന്നെങ്കിലും വൃദ്ധദമ്പതികളുടെ പിന്തുണയോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. എന്നാൽ അവിടെയെത്തി പിതാവ് വീണ്ടും കുട്ടിയെ ഉപദ്രവിച്ചു. ഇതോടെയാണ് പെൺകുട്ടിയെയും കൂട്ടി മുത്തച്ഛൻ പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തതായും പെൺകുട്ടി ചികിത്സയിൽ കഴിയുകയാണെന്നും ബോറാനഡ എ.സി.പി മൻകിലാൽ റാത്തോഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.