ഗൊരഖ്പുർ: പഠിക്കാനുള്ള ആഗ്രഹം മൂലം കാണിക്കുന്ന സാഹസത്തിന് സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ പെൺകുട്ടി. വെള്ളപ്പൊക്കത്താൽ വലയുന്ന ഗൊരഖ്പുരിെല സന്ധ്യ ശഹാനി എന്ന 15കാരിയാണ് വെള്ളപ്പൊക്കം വകവെക്കാതെ തോണി തുഴഞ്ഞ് സ്കൂളിൽ പോയി താരമായത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്ന സന്ധ്യയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്മാർട്ട് േഫാൺ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് സന്ധ്യ ഇൗ സാഹസിക വഴി തെരഞ്ഞെടുത്തത്. സ്കൂൾ തുറന്നപ്പോൾ പോകാമെന്ന് വെച്ചെങ്കിലും വെള്ളപ്പൊക്കം പ്രതിസന്ധിയായി. തുടർന്ന് വീടും സ്കൂളുമെല്ലാം വെള്ളത്തിൽ ചുറ്റപ്പെട്ടെങ്കിലും പിന്തിരിയാതെ തോണി തുഴഞ്ഞ് സ്കൂളിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. യൂനിഫോം ധരിച്ച്, വള്ളം തുഴഞ്ഞ് സ്കൂളിൽ പോകുന്ന സന്ധ്യയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല.
'സന്ധ്യയുടെ സാഹസം നമ്മെ പലതും പഠിപ്പിക്കുന്നു' എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. അദ്ദേഹമടക്കം നിരവധി പേർ സന്ധ്യയുടെ നിശ്ചയദാർഢ്യത്തേയും പഠനത്തോടുള്ള അഭിരുചിയേയും പ്രശംസിച്ച് രംഗത്തെത്തി. സ്കൂളിൽ പോകുന്നതിന് മടി പിടിച്ചിരിക്കുന്ന കുട്ടികൾ സന്ധ്യയുടെ ജീവിതം മാതൃകയാക്കണം എന്ന കമേന്റാടെയാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.