ന്യൂഡല്‍ഹി: 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്കും ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്കി അതനുസരിച്ച വിഹിതമടക്കാമെന്ന് പഞ്ചാബ് ഹരിയാന ഹൈകോടതി. മഹേന്ദ്രഗഢ് സെന്‍ട്രല്‍ കോഓപറേറ്റിവ് ബാങ്കില്‍നിന്ന് 2014ന് മുമ്പ് വിരമിച്ച 37 ജീവനക്കാരെ അധികമായി വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിഹിതമടക്കാൻ അനുവദിച്ചാണ് നിർണായക വിധി.
ഇതോടെ അന്നത്തെ മേൽപരിധിയായ 6500 രൂപയേക്കാള്‍ വിഹിതം അടക്കാനും യഥാര്‍ഥ ശമ്പളം അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്ഷൻ നേടാനും കഴിയും. അധികവിഹിതം പിടിക്കാനുള്ള ഓപ്ഷന് നല്‍കിയത് വിരമിച്ച ശേഷമാണ് എന്ന കാരണത്താല്‍ മാത്രം ഉയര്‍ന്ന പെന്ഷന് നിഷേധിക്കരുതെന്ന് ഹൈകോടതി വിധിച്ചു. 2022 നവംബര്‍ നാലിന് ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്കാന് സുപ്രീംകോടതി വിധിച്ചുവെങ്കിലും 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്ക് ഇ.പി.എഫ്.ഒ അതിനവസരം നൽകാതിരിക്കുമ്പോഴാണ് പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.