ബിൽക്കീസ് ബാനുവിന് നീതി നൽകൂ -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗുജറാത്ത് കലാപകാലത്ത് ഹിന്ദുത്വ തീവ്രവാദികളുടെ ബലാത്സംഗത്തെ അതിജീവിച്ച ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ 11 കുറ്റവാളികളെയും സ്വാതന്ത്ര്യദിനത്തിന് വിട്ടയച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ വിമർശനം. സർക്കാർ പ്രതികൾക്ക് സ്വാഗതം ഓതുകയാണെന്നും അവർ വിമർശിച്ചു.

''എന്നാൽ രാജ്യത്തെ സ്ത്രീകൾക്ക് ഭരണഘടനയിൽ പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടി പോരാടാൻ അവസാന നിരയിൽ നിൽക്കുന്ന സ്ത്രീക്ക് പോലും ഭരണഘടന ധൈര്യം നൽകുന്നു. ബിൽക്കിസ് ബാനുവിന് നീതി നൽകുക" -കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക പറഞ്ഞു.

കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയായിരുന്നു അവരുടെ പരാമർശം. 2002 മാർച്ച് മൂന്നിന് പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനു ഗുജറാത്തിലെ രൺധിക്പൂർ ഗ്രാമത്തിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെട്ടു. അന്ന് അവൾക്ക് 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. ഗുജറാത്ത് സർക്കാറി​ന്റെ ശിക്ഷാ ഇളവ് നയം അനുസരിച്ച് മോചിപ്പിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ആഗസ്റ്റ് 15ന് പ്രതികൾ ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.

Tags:    
News Summary - Give justice to Bilkis Bano, says Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.