ന്യൂഡൽഹി: പാരാലിമ്പിക് അത്ലറ്റിന് ഗരീബ് രഥ് ട്രെയിനിെൻറ നിലത്തു കിടന്ന് യാത്ര ചെയ്യേണ്ടി വന്നതായി പരാതി. 90ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന അത്ലറ്റിന് നാഗ്പൂർ– ന്യൂഡൽഹി ഗരീബ് രഥ് ട്രെയിനിൽ മുകളിലെ െബർത്ത് നൽകിയെന്നാണ് പരാതി. മെഡൽ ജേതാവായ സുവർണ രാജാണ് പരാതിക്കാരി.
പോളിയോ ബാധിച്ച് നടക്കാൻ സാധിക്കാതെ വീൽചെയറിൽ കഴിയുന്ന സുവർണക്ക് അപ്പർ ബെർത്താണ് ട്രെയിനിൽ ലഭിച്ചത്. തഴെ ബെർത്തിേലക്ക് ടിക്കറ്റ് മാറ്റിനൽകണമെന്ന് ടി.ടി.ആറിനോട് നിരന്തരം ആവശ്യപ്പെെട്ടങ്കിലും ചെവി ക്കൊണ്ടിെല്ലന്നും സുവർണ പറയുന്നു.
ശനിയാഴ്ച രാത്രി 8.45നാണ് സുവർണ ട്രെയിൻ കയറിയത്. 12 മണിക്കൂറിലേറെ ട്രെയിനിൽ യാത്ര ചെയ്തു. ബെർത്ത് ഉപയോഗിക്കാനാകാത്തതിനാൽ നിലത്ത് കിടക്കേണ്ടി വന്നു. പത്തിലേറെ തവണ ടി.ടി.ആറിനെ വിളിച്ചെങ്കിലും അദ്ദേഹം വന്നില്ല. ടിക്കറ്റ് പരിശോധിക്കാൻ പോലും ആരും വന്നില്ലെന്നും സുവർണ പരാതിപ്പെടുന്നു. ട്രെയിനിലെ കുളിമുറി േപാലും തനിക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും സുവർണ പറഞ്ഞു.
ഞായറാഴ്ച 10.20നാണ് ട്രെയിൻ ഡൽഹി നിസാമുദ്ദീൻ സ്റ്റേഷനിലെത്തിയത്. തെൻറ കൈയിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ടിക്കറ്റാണുള്ളത്. എന്നിട്ടും അപ്പർ ബെർത്താണ് അനുവദിച്ചത്. താൻ നിലത്ത് കിടന്നുറങ്ങേണ്ടി വന്നു. എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനമല്ല ആവശ്യപ്പെടുന്നതെന്നും മനുഷ്യരാണെന്ന പരിഗണനമാത്രമാണെന്നും അത്ലറ്റ് പയുന്നു.
2013ൽ തായ്ലാൻറിൽ നടന്ന പാരാ ടേബിൾ ടെന്നീസ് ഒാപ്പണിൽ സുവർണ രാജ് മെഡൽ നേടിയിരുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.