ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ പ്രതികരണവുമായി അമേരിക്ക; ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിച്ചതിൽ സന്തോഷം

വാഷിങ്ടൺ: അരുണാചൽ പ്രദേശിനോട് ചേർന്ന അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിച്ചതിൽ അമേരിക്കക്ക് സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രതികരിച്ചു. സ്ഥിതിഗതികൾ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിർത്തി തർക്കം ചർച്ച ചെയ്യാൻ ഉഭയകക്ഷി മാർഗം ഉപയോഗിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

ഡിസംബർ ഒമ്പതിനാണ് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ തവാങ് യാ​ങ്​​ത്​​സെ ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ ഏ​റ്റു​മു​ട്ടിയത്. യഥാർഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച കടക്കാനുള്ള ശ്രമം അറുന്നൂറോളം വരുന്ന ചൈ​നീ​സ് സൈനികരുടെ ശ്രമം ഇന്ത്യൻ സൈനികർ പ്രതിരോധിച്ചു. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേറ്റു. കൈ​കാ​ലു​ക​ൾ ഒ​ടി​ഞ്ഞ ഏ​താ​നും ഇന്ത്യൻ സൈ​നി​ക​ർ ഗു​വാ​ഹ​തി ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. ചൈ​ന​യു​ടെ സൈ​നി​ക​ർ​ക്കും പ​രി​ക്കേ​റ്റു​വെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​രം. ഏ​റ്റു​മു​ട്ട​ലിന് പിന്നാലെ ഇ​രുകൂ​ട്ട​രും പ്ര​ദേ​ശ​ത്തു​നി​ന്ന്​ പി​ൻ​വാ​ങ്ങി​.

തവാങ് സംഘർഷത്തെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. ഇ​ന്ത്യ​ൻ ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത കാ​ത്തു​സു​ക്ഷി​ക്കാ​ൻ സേ​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും അ​ത്ത​രം ഏ​തു നീ​ക്ക​വും ചെ​റു​ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്‍റെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തു വന്നു. ചൈ​ന​യു​ടെ കൈ​യേ​റ്റ​ത്തി​നു മു​ന്നി​ൽ സ​ർ​ക്കാ​ർ നി​ശ്ശ​ബ്​​ദ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​ത്​ രാ​ജ്യ​സു​ര​ക്ഷ​യും അ​തി​ർ​ത്തി ഭ​ദ്ര​ത​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് രാജ്യസഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചൂണ്ടിക്കാട്ടി.

അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ആ​ദ്യ​മ​ല്ല. അ​തി​ർ​ത്തി വ്യ​ക്ത​മാ​യി തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഈ ​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ യാ​ത്ര​ക്കി​ട​യി​ൽ സൈ​നി​ക​ർ ത​മ്മി​ൽ ഉ​ര​സ​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. 2021 ഒ​ക്​​ടോ​ബ​റി​ലും സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. പ​ട്രോ​ളി​ങ്​ ന​ട​ത്തി​യ ചൈ​നീ​സ്​ സേ​ന ഇ​ന്ത്യ​യു​ടെ സൈ​നി​ക​രെ മ​ണി​ക്കൂ​റു​ക​ൾ ത​ട​ഞ്ഞു​വെ​ച്ചിരുന്നു.

2020 ജൂ​ൺ 15നാ​ണ്​ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗാൽ​വ​ൻ താ​ഴ്വ​ര​യി​ൽ ചൈ​നീ​സ്​ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 20 ഇ​ന്ത്യ​ൻ സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൈ​ന​യു​ടെ 40 പേ​രും മ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. പ്യോ​ങ്​​യാ​ങ്​ ത​ടാ​ക​​ത്തി​ന്‍റെ തെ​ക്ക​ൻ തീ​ര​ത്താണ് അന്ന്​ സം​ഘ​ർ​ഷമുണ്ടായത്. തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ചി​ല മേ​ഖ​ല​ക​ളി​ൽ സം​ഘ​ർ​ഷ​സ്ഥി​തി​ക്ക്​ അ​യ​വു വ​ന്നെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മി​ല്ല. 

Tags:    
News Summary - "Glad both sides disengaged" White House reacts to India-China clash in Tawang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.