ന്യൂഡൽഹി: പാർട്ടി വിട്ട ഗുലാംനബി ആസാദിന് സന്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ട്വീറ്റ്. ലഡാക്ക് ലഡാക്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തെ പരാമർശിച്ചു കൂടിയായിരുന്നു ഗുലാം നബി ആസാദ് ശ്രദ്ധിക്കുക എന്ന് പറഞ്ഞ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്‍റ് കൗൺസിലിൽ ഗ്രാന്‍റ് ഓൾഡ് പാർട്ടി തെമിസ്ഗാം സീറ്റ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി താഷി തുണ്ടുപ്പ് വിജയിച്ചു. ബി.ജെ.പിയുടെ ദോർജയ് നംഗ്യാൽ ആയിരുന്നു എതിരാളി.
''ഇതാ മോദിക്കും ഷായ്ക്കും ആസാദിനും വേണ്ടിയുള്ള ചില ബ്രേക്കിങ് ന്യൂസ്. ലഡാക്ക് ഹിൽ കൗൺസിലിലേക്കുള്ള തെമിസ്ഗാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ബി.ജെ.പിയെ നല്ല മാർജിനിൽ പരാജയപ്പെടുത്തി. ലഡാക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ.''എന്നും മറ്റൊരു പോസ്റ്റിൽ ജയ്റാം രമേശ് കുറിച്ചു. കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും മറ്റ് പ്രാദേശിക പാർട്ടികൾക്കുമായി വിട്ടുകൊടുത്തുവെന്ന് അഞ്ച് പേജുള്ള രാജിക്കത്തിൽ ഗുലാംനബി ആസാദ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.