യാത്രക്കാരെ ബസിൽ ഉപേക്ഷിച്ച സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരെ കയറ്റാതെ സർവീസ് നടത്തിയ ഗോ ഫസ്റ്റ് വിമാനത്തിന് പിഴശിക്ഷയുമായി ഡി.ജി.സി.എ. യാത്രക്കാരെ ബസിൽ ഉപേക്ഷിച്ച് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുയർന്ന സംഭവത്തിലാണ് നടപടി. നിരവധി നിയമങ്ങൾ ലംഘിച്ചതിനാണ് കമ്പനിക്ക് പിഴശിക്ഷ വിധിച്ചതെന്ന് ഡി.ജി.സി.എ അറിയിച്ചു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ വിമാന കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് സംഭവത്തിന് കാരണമെന്നായിരുന്നു ഗോ ഫസ്റ്റിന്റെ വിശദീകരണം. ടെർമിനൽ കോർഡിനേറ്റർ, കൊമേഴസ്യൽ സ്റ്റാഫ്, വിമാനത്തിലെ ജീവനക്കാരൻ എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവാണ് സംഭവത്തിനിടയാക്കിയതെന്ന് ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.

അതേസമയം, സംഭവത്തിൽ ക്ഷമചോദിച്ച് ഗോ ഫസ്റ്റ് രംഗത്തെത്തിയിരുന്നു. പിഴവ് മൂലം യാത്ര മുടങ്ങിയവർക്ക് ഇന്ത്യയി​ൽ എവി​ടേക്കും യാത്ര ചെയ്യാനുള്ള ടിക്കറ്റും ഗോ ഫസ്റ്റ് നൽകിയിരുന്നു. 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് ഇത്തരത്തിൽ ഉപേക്ഷിച്ച് മടങ്ങിയത്.

Tags:    
News Summary - Go First Fined ₹ 10 Lakh After Flight Left Behind 55 Passengers In Bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.