ഗോവ ‘ആപ്’ മേധാവി അറസ്റ്റിൽ; മൂന്നു പേർ മരിച്ച റോഡപകടത്തിൽ തെറ്റായ വിവരങ്ങൾ നൽകി

പനാജി: റോഡ് അപകടവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയ സംഭവത്തിൽ ഗോവയിലെ ആം ആദ്മി പാർട്ടി പ്രസിഡന്‍റ് അമിത് പലേകറിനെ അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം കാർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മറ്റൊരാളെ ​ഡ്രൈവറായി കാണിച്ച് പ്രധാന പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

എന്നാൽ, തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്ന് പലേകർ ആരോപിച്ചു.

സൂപ്പർമാർക്കറ്റ് ശൃംഖലയും റിയൽ എസ്റ്റേറ്റ് കമ്പനിയും സ്വന്തമായുള്ള വ്യവസായി പരേഷ് സാവർദേകർ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്. പനാജിക്കടുത്ത് ബനസ്താരിം ഗ്രാമത്തിൽ ആഗസ്റ്റ് ഏഴിന് നടന്ന സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി വ്യവസായിയെ അറസ്റ്റ്ചെയ്തിരുന്നു. 

Tags:    
News Summary - Goa AAP Pres Amit Palekar arrested by Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.