ഗോവ ബി.ജെ.പിയിൽ രാജി; എം.എൽ.എ രാജിവെച്ച്​ എ.എ.പിയിൽ ചേർന്നു

പനാജി: ഗോവ നിയമസഭ​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പിയിൽ രാജി. ഗോവ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ അലീന സൽദാൻഹയാണ്​ രാജിവെച്ചത്​. തുടർന്ന്​ ഡൽഹിയിലെത്തിയ അലീന ആം ആദ്​മി പാർട്ടിയിൽ ​േചരുകയും ചെയ്​തു.

2012ൽ മുൻ മന്ത്രി കൂടിയായ ഭർത്താവിന്‍റെ വിയോഗത്തിന്​ ശേഷമാണ്​ അലീന പാർട്ടിയിൽ ചേർന്നത്​. തുടർന്ന്​ രണ്ടുതവണ എം.എൽ.എയുമായി. എന്നാൽ, അന്ന്​ താൻ ചേർന്ന പാർട്ടിയല്ല ഇപ്പോൾ ബി.ജെ.പിയെന്ന്​ ആരോപിച്ചാണ്​ രാജി.

ബി.ജെ.പിയിൽനിന്ന്​ രാജിവെച്ച്​ ഉടൻതന്നെ അലീന പ്രദേശിക എ.എ.പി നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തി. തുടർന്ന്​ എ.എ.പി അംഗത്വം സ്വീകരിക്കുകയും ചെയ്​തു. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പുള്ള അലീനയുടെ രാജി ബി.ജെ.പിക്ക്​ തിരിച്ചടിയായേക്കും.

എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ അലീനയെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്​തു. എം.എൽ.എ സ്​ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത്​ അലീന സൽദാൻഹ സ്​പീക്കർക്ക്​ കൈമാറിയതേ​ാടെ 40 അംഗ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു. 

Tags:    
News Summary - Goa BJP MLA resigns joins AAP ahead of polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.