മുബൈ: തെരഞ്ഞെടുപ്പ് കാലങ്ങളിൽ കൗശലക്കാരനായ മനോഹർ പരീകറുടെ നിഴലിലായിരുന്നു ഗോവയിൽ ബി.ജെ.പിയുടെ കരുനീക്കം. ഇപ്പോൾ പരീകറുടെ വിയോഗം നിരവധി പ്രതികൂല ഘടകങ്ങ ൾ നേരിടുന്ന ബി.ജെ.പിയെ തുറിച്ചുനോക്കുന്നു. അഞ്ചു വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾത ന്നെയാണ് ഇക്കുറിയും. ഖനനം, ചൂതാട്ട കേന്ദ്രങ്ങളുടെ നിയന്ത്രണം, ഗോവക്ക് പ്രത്യേക പദ വി, കൊങ്കണി ഭാഷക്കുള്ള അംഗീകാരം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബി.ജെ.പി ഒന്നും ചെയ്തിട്ടില്ലെന്ന ഓർമപ്പെടുത്തൽ.
ഖനനം മുടങ്ങിയതോടെ ആ മേഖലയിലെ ജീവനക്കാൻ പട്ടിണിയിലാണ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച ഗോവയിൽ രണ്ട് ലോക്സഭ മണ്ഡലങ്ങളിേലക്കും മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ജനം വിധിയെഴുതുക. ‘നോർത്ത് ഗോവയിൽ തുടർച്ചയായി അഞ്ചാം വിജയം തേടുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികും സൗത്ത് ഗോവയിലെ സിറ്റിങ് എം.പി. നരേന്ദ്ര സവായിക്കറും പുതിയ സാഹചര്യങ്ങളിൽ ബി.ജെ.പി ടിക്കറ്റിൽ കടുത്ത വെല്ലുവിളി നേരിടുന്നു.
കോൺഗ്രസ് പി.സി.സി അധ്യക്ഷൻ ഗിരീഷ് ചോദങ്കറാണ് നായികിെൻറ എതിരാളി. മുൻ മുഖ്യമന്ത്രി ഫ്രാൻസിസ്കൊ സർദിനയെയാണ് സവായിക്കർക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്. രണ്ട് എം.എൽ.എമാരെ റാഞ്ചുകയും സുദിൻ ധാവലിക്കറെ ഉപമുഖ്യമന്ത്രി പദവിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തതിന് ബി.ജെ.പിയെ പാഠംപഠിപ്പിക്കാനുള്ള ശപഥത്തിലാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി. അവർ കോൺഗ്രസിനെ പിന്തുണക്കും.
നോർത്ത് ഗോവയിൽ ശ്രീപദ് നായികിന് അനുകൂല മാകുന്ന ഏക ഘടകം കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രതാപ് സിങ് റാണെയുടെ മൗനമാണെന്നാണ് നിരീക്ഷകർ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ് സർക്കാറുണ്ടാക്കാത്തതിൽ ചൊടിച്ച് പാർട്ടി വിട്ട മകൻ വിശ്വജീത് റാണെ ബി.ജെ.പിയിലാണ്. നായികിനെ ജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് വിശ്വജീത്. എന്നും കോൺഗ്രസിെനാപ്പം നിന്ന മണ്ഡലമായിരുന്നു സൗത്ത് ഗോവ. കഴിഞ്ഞ തവണ മോദി തരംഗത്തിൽ ബി.ജെ.പിയുടെ നരേന്ദ്ര സവായിക്കർ വിജയിക്കുകയായിരുന്നു. മോദിയും ഗഡ്കരിയും പ്രചാരണത്തിന് എത്തിയിട്ടും ബി.ജെ.പി ആശയക്കുഴപ്പത്തിലാണ്. പ്രചാരണത്തിന് നടി നഗ്മ മാത്രം എത്തിയ കോൺഗ്രസാകട്ടെ ആത്മ വിശ്വാസത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.