പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ ഗോവയിലെ മുതിർന്ന നേതാവുമായ ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ കോൺഗ്രസിൽ ചേരും. തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് തൃണമൂൽ പക്ഷത്തെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
പാർട്ടി നേതൃത്വവുമായി തുടരുന്ന തർക്കത്തെ തുടർന്നാണ് മുതിർന്ന നേതാവ് പാർട്ടി വിടുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
തൃണമൂൽ കോൺഗ്രസുമായി ലൂസിഞ്ഞോ ചർച്ച നടത്തിരുന്നു. ഇതിൽ പാർട്ടി മികച്ച ഓഫർ ലൂസിേഞ്ഞാക്ക് നൽകിയതായും പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ ഗോവയിലും ചുവടുറപ്പിക്കാനാണ് ടി.എം.സി നീക്കം. ഭബാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട െപാതു പരിപാടിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.പി ഡെറിക് ഒബ്രിയാൻ, പ്രസൂൺ ബാനർജി എന്നിവർ അടുത്തിടെ ഗോവ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.