പനാജി: ഗോവയിലെ സ്വതന്ത്ര എം.എൽ.എ പ്രസാദ് ഗവോങ്കർ നിയമസഭാംഗത്വം രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. പിന്നാലെ ഗവോങ്കർ കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സാൻഗ്വം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ്. ഇവിടെ തന്നെയാകും ഇനി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ: വരാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്ന 'കോൺഗ്രസ് വിരുദ്ധ' നിലപാടിനെ വിമർശിച്ച് ശിവസേന. ഗോവ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സാന്നിധ്യം ബി.ജെ.പിയെ സഹായിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. പാർട്ടി മുഖപത്രമായ 'സാമ്ന'യിലെ പ്രതിവാര കോളത്തിലാണ് റാവത്തിന്റെ വിമർശനം.
കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു പാർട്ടികളിൽ നിന്ന് 'വിശ്വസിക്കാൻ കൊള്ളാത്ത' നേതാക്കളെ തൃണമൂലിലേക്ക് എടുക്കുകയാണ്. ബി.ജെ.പിക്കെതിരെ പൊരുതുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പോലൊരാൾക്ക് ചേർന്നതല്ല ഇത്തരം രീതികൾ. ഗോവയിൽ തൃണമൂൽ വൻതുക ചെലവഴിച്ച് പ്രചാരണം നടത്തുകയാണെന്നും ഈ പണത്തിന്റെ ഉറവിടം 'മറ്റെവിടെയോ' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പാർട്ടികളെല്ലാം രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.