പനാജി: ഗോവയിലെ സുവാരി നദിക്ക് കുറുകെയുള്ള പാലത്തിൽ ഉണ്ടായ ചെറിയ അപകടം നഗരത്തെ മൂന്ന് മണിക്കൂർ നിശ്ചലമാക്കി. പനാജി -ദക്ഷിണ ഗോവ ദേശീയ പതായിലാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനങ്ങൾ കുടുങ്ങിക്കിടന്നു.
ദേബാലിം വിമാനത്താവളത്തിൽ എത്തേണ്ട നിരവധി യാത്രക്കാർക്ക് സമയത്തിന് എത്താനാകാത്തതിനാൽ വിമാനത്തിൽ കയറാനായില്ല. ഓഫീസ് ജോലിക്കാരും സമയത്തിന് ജോലിക്കെത്താനാകാതെ ബുദ്ധിമുട്ടി.
സുവാരി പാലത്തിൽ ടെംപോ ട്രാവലർ എസസ്‍യു.വിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതാണ് മണിക്കൂറുകൾ ഗുതാഗതം തടസപ്പെടുത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
രണ്ട് വാഹനങ്ങളും ക്രെയിനിന്റെ സഹായത്തോടെ എടുത്തുമാറ്റുന്നതിന് 45 മിനുട്ട് മുമ്പ് വാഹന ഗതാഗതം തടഞ്ഞിരുന്നു. എന്നാൽ അപകടം പറ്റിയ വാഹനങ്ങൾ മാറ്റിക്കഴിയുമ്പോഴേക്കും റോഡിൽ വാഹനങ്ങളുടെ വൻ നിര രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.