സ്വർണക്കടത്ത് കേസ്: സ്വപ്നയുടെ രഹസ്യ മൊഴി ഇ.ഡി സുപ്രീംകോടതിക്ക് കൈമാറും

ന്യൂഡൽഹി: സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ നൽകിയ ​രഹസ്യ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിക്ക് സമർപ്പിക്കും. എന്നാൽ സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്ര വെച്ച കവറിൽ മൊഴി കോടതിക്ക് കൈമാറാനാണ് തീരുമാനം. കേന്ദ്ര സർക്കാരിലെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശപ്രകാരമാണ് ഇ.ഡിയുടെ നീക്കം.

കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ തുടർ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ നിന്ന് ബെംഗലൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹരജിയിലാണ് ഇ.ഡി സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

കേസിലെ മൂന്നാംപ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നാലാം പ്രതിയുമായ എം ശിവശങ്കർ സ്വാധീനിച്ചതായും ഇ.ഡി കോടതിയിൽ ബോധിപ്പിച്ചു. ജൂൺ ആറ്,ഏഴ് തീയതികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്ന രഹസ്യ മൊഴി നൽകിയത്. മൊഴിയുടെ പകർപ്പ് ഇ.ഡി പരിശോധിച്ചിരുന്നു.

Tags:    
News Summary - Gold smuggling case: ED will hand over Swapna's secret statement to the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.