ന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തികഭദ്രതയെയോ സാമ്പത്തികസ്ഥിരതയെയോ ബാധിക്കാത്ത സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ഡൽഹി ഹൈകോടതി. ഇത്തരം കേസുകളിൽ യു.എ.പി.എ പ്രകാരമുള്ള വകുപ്പുകൾ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
അസമിൽനിന്നു ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ 83 കിലോ സ്വർണം പിടികൂടിയ കേസിൽ പ്രതികളായ എട്ടുപേർക്ക് ജാമ്യം നൽകിക്കൊണ്ടാണ് ഹൈകോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ സ്വർണം കടത്തിയതെന്ന എൻ.ഐ.എ വാദം കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.