ഗോമൂത്രം തളിച്ചല്ല രാജ്യം സ്വാതന്ത്ര്യം നേടിയത് -ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ്

മുംബൈ: ബി.ജെ.പിയെ കടന്നാക്രമിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഗോമൂത്രം തളിച്ചാണോ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് ഉദ്ധവ് ചോദിച്ചു. ഗോമൂത്രം തളിക്കുന്നു നമുക്ക് സ്വതാന്ത്ര്യം ലഭിക്കുന്നു, അങ്ങനെയാണോ സംഭവിച്ചത്? എന്നാൽ അങ്ങനെയല്ല, സ്വതന്ത്ര്യസമര പോരാളികൾ ജീവൻ ത്യജിച്ചാണ് നമുക്ക് സ്വതന്ത്ര്യം ലഭിച്ചത് -മഹാരാഷ്ട്രയിലെ ഖേദിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു.

മേഘാലയയിലെ ബി.ജെ.പി സഖ്യത്തെയും ഉദ്ധവ് വിമർശിച്ചു. മുഖ്യമന്ത്രിയാകാൻ ഞാൻ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ബൂട്ട് നക്കിയെന്ന് അമിത് ഷാ പറഞ്ഞു. ഇപ്പോൾ നിങ്ങൾ മേഘാലയയിൽ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് നാണമില്ലേ? -ഉദ്ധവ് ചോദിച്ചു.

സർദാർ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചു, അവർ പിന്നീട് സർദാർ പട്ടേലിന്‍റെ പേര് മോഷ്ടിച്ചു. അതുപോലെ, അവർ സുഭാഷ് ചന്ദ്ര ബോസിനോടും ബലാസാഹേബ് താക്കറെയോടും ചെയ്തു. ബാലാസാഹേബ് താക്കറെയുടെ ചിത്രമില്ലാതെ മോദിയുടെ പേരിൽ വോട്ട് ചോദിക്കാൻ അവരെ വെല്ലുവിളിക്കുന്നു -ഉദ്ധവ് പറഞ്ഞു.

പാർട്ടിയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിതാവല്ല ശിവ സേന സ്ഥാപിച്ചത്, എന്‍റെ പിതാവാണ് ശിവ സേന സ്ഥാപിച്ചത് -എന്നായിരുന്നു വിമർശനം.

Tags:    
News Summary - Gomutra didnt bring Independence says Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.